ഉമ തോമസ് അപകടം: സംഘാടനത്തെച്ചൊല്ലി കൊച്ചി മേയറും ജിസിഡിഎ ചെയര്‍മാനും തമ്മില്‍ തര്‍ക്കം; സംഘാടനത്തില്‍ ‌പിഴവെന്ന് മേയര്‍

കൊച്ചി: ഉമ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തിന്റെ സംഘാടനത്തെ ചൊല്ലി കൊച്ചി മേയറും ജിസിഡിഎ ചെയർമാനും തമ്മില്‍ തർക്കം.

മൃദംഗ വിഷൻ തട്ടിപ്പുകാരാണെന്ന് താൻ കരുതുന്നില്ലെന്ന് ജിസിഡിഎ ചെയർമാൻ പറഞ്ഞപ്പോള്‍ സംഘാടനത്തില്‍ ഗുരുതര പിഴവെന്ന് ആവർത്തിക്കുകയാണ് മേയർ. വിഷയം ചർച്ച ചെയ്യാൻ ചേർന്ന ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ്‌ പ്രവർത്തകർ തള്ളി കയറി പ്രതിഷേധിച്ചു.

ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കൊച്ചിയില്‍ നടത്തിയ പരിപാടിയില്‍ ജിസിഡിഎ വഴി വിട്ട നീക്കങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. വിഷയം ചർച്ച ചെയ്യാൻ ചേർന്ന ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് പ്രവർത്തകർ തള്ളി കയറി.

ചെയർമാൻ കെ ചന്ദ്രൻ പിള്ള രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, കായിക ഇതര ആവശ്യത്തിന് കലൂർ സ്റ്റേഡിയം വിട്ടു നല്‍കിയത് വഴിവിട്ട നീക്കത്തിലൂടെയാണെന്ന് ആരോപിച്ച്‌ കൊച്ചി സ്വദേശി വിജിലൻസില്‍ പരാതികൊച്ചി സ്വദേശി വിജിലൻസില്‍ പരാതി നല്‍കി.

ആഗസ്റ്റില്‍ നല്‍കിയ പരാതി ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള ഒരു മാസം കയ്യില്‍ വെച്ച ശേഷമാണ് സെക്രട്ടറിക്ക് കൈമാറുന്നത്.