കടുത്തുരുത്തിയിൽ എസിയുമായി വന്ന കണ്ടെയ്‌നർ ലോറി വൈദ്യുതക്കമ്പിയിൽ തട്ടി തീപിടിത്തം; തീയും പുകയും ഉയർന്നതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു

കടുത്തുരുത്തി: എസിയുമായി വന്ന കണ്ടെയ്‌നർ ലോറി വൈദ്യുതക്കമ്പിയിൽ തട്ടി തീപിടിത്തം.

തീയും പുകയും ഉയർന്നതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. കടുത്തുരുത്തി ടൗൺ- സെൻ്റ് മൈക്കിൾസ് സ്കൂൾ റോഡിൽ ഇന്നലെ രാവിലെയാണു സംഭവം.

സമീപത്തുള്ള ഓഡിറ്റോറിയത്തിലേക്ക് എയർകണ്ടിഷനറുമായി വന്ന കണ്ടെയ്നർ ലോറിയാണു താഴ്ന്നു കിടന്ന വൈദ്യുത ലൈനിൽ തട്ടി തീയും പുകയും ഉയർന്നത്.

വ്യാപാരികളും സമീപവാസികളും ഓടിയെത്തിയെങ്കിലും തീയണയ്ക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് അഗ്നിരക്ഷാസേന എത്തിയത്.