വീട്ടുമുറ്റത്തിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ തെരുവ് നായയുടെ ആക്രമണം; ഗുരുതരമായി പരിക്കേറ്റ ആറുവയസ്സുകാരി, മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

ഹരിപ്പാട്: തെരുവു നായയുടെ ആക്രമണത്തിൽ വീട്ടുമുറ്റത്തിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. കരുവാറ്റ തൈത്തടത്തിൽ സുനീഷ് – മാളു ദമ്പതികളുടെ മകൾ കൽഹയ്ക്കാണ് (6) പരിക്കേറ്റത്.

കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെ ഭക്ഷണം കഴിച്ചതിനു ശേഷം വീടിന് പുറത്തേക്ക് ഇറങ്ങുമ്പോൾ നായ ഓടി വന്ന് ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.