‘പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും’; നിയമസഭ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച്‌ കെ സുധാകരൻ

കോഴിക്കോട്:നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച്‌ കെ സുധാകരൻ എംപി. നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും മത്സരിക്കുമെന്ന് പാര്‍ട്ടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ സുധാകരൻ പറഞ്ഞു.

വേണ്ട ഇനി ഒരു കമ്യൂണിസ്റ്റ് ഭരണം കേരളത്തില്‍ എന്ന പേരില്‍നാഷണല്‍ ജനതാദള്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ ഉദ്ഘാടനത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുധാകരൻ.

 

എംപിമാർ മത്സരിക്കുന്നതില്‍ രണ്ട് മൂന്ന് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. നാഷണല്‍ ജനതാദളിന് കോണ്‍ഗ്രസിലേക്ക് വരുന്നതില്‍ തടസമില്ലെന്നും കെ സുധാകരൻ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം തന്നെയാണ്. അറസ്റ്റിലായവരില്‍ പ്രധാനികള്‍ സിപിഎം നേതാക്കളാണ്. സ്വർണക്കൊള്ളയില്‍ കൃത്യമായ അന്വേഷണം നടന്നില്ല.

കള്ളൻമാർക്കും കൊള്ളക്കാർക്കും സിപിഎം കൂട്ടുനില്‍ക്കുകയാണ്. കമ്യൂണിസ്റ്റിനെതിരെ പോരാടാൻ നാഷണല്‍ ജനതാദളിനെ ക്ഷണിക്കുകയാണ്. ഇത് അപേക്ഷയാണെന്നും സുധാകരൻ പറഞ്ഞു.