ചിരിപ്പിച്ചും കണ്ണുനനയിച്ചും ഇന്ദ്രൻസ്;സിനിമയ്ക്കുള്ളിലെ സിനിമയുടെ മാജിക്: പ്രേക്ഷകമനസ്സ് നിറച്ച് ആശാനും കൂട്ടരും

സിനിമ എന്ന മാസ്മരിക ലോകം സ്വപ്നം കാണുന്നവരുടെയും ആ ലോകത്തിന് പിന്നില്‍ പ്രവർത്തിക്കുന്നവരുടെയും കഥ പറയുന്ന ചിത്രമാണ് ജോണ്‍ പോള്‍ ജോർജ് സംവിധാനം ചെയ്ത ‘ആശാൻ’.

ഇന്ദ്രൻസ് എന്ന നടന്റെ അഭിനയ മികവിനെയും സിനിമയോടുള്ള ഒരു കൂട്ടം യുവാക്കളുടെ ആവേശത്തെയും അടയാളപ്പെടുത്തുകയാണ് ഈ ചിത്രം.

സിനിമയെ ഉടനീളം കൊണ്ടുപോകുന്നതും ജോമോന്റെ അനന്തനാണ്. ഒരു മലയോരഗ്രാമത്തിൽ നിന്ന് സംവിധായകനാകാനുള്ള മോഹം കൊണ്ട് കൊച്ചിയിലെത്തുന്ന അനന്തൻ എന്ന ചെറുപ്പക്കാരനിൽ നിന്നാണ് കഥ തുടങ്ങുന്നത്. അനന്തന്റെ ഗ്രാമവും സുഹൃത്തുക്കളും കുടുംബവും ചെറിയ സമയത്തിനുള്ളിൽ പ്രേക്ഷകരുടെ ഉള്ളിൽ നിറയും

സംഗീതത്തിനും നർമ്മത്തിനും സൗണ്ട് ഡിസയിനിങ്ങിനും ഏറെ പ്രാധാന്യമുള്ള സിനിമ ആയത് കൊണ്ട് തന്നെ ആശാൻ ചിത്രം ഒരു തീയറ്റർ എക്സ്പീരിയൻസ് ചിത്രമാണ്. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ

ചിത്രത്തിലെ ‘കുഞ്ഞിക്കവിൾ മേഘമേ’ എന്ന പാട്ട് വൈറൽ ആയിരുന്നു. ഈ പാട്ട് പലയിടങ്ങളിലായി സിനിമയുടെ ആത്മാവു പോലെ നിറയുന്നുണ്ട്. അതുപോലെ പ്രേക്ഷകരുടെ നാവിൻ തുമ്പിലും റീലുകളിലും ഈ പാട്ട് ഇടം പിടിച്ചു.

ക്യാമറ ചെയ്തിരിക്കുന്നത് വിമൽ ജോസ് തച്ചിൽ ആണ്. മലയാള സിനിമയ്ക്ക് ഉറപ്പായും മികച്ചൊരു വാഗ്ദാനമാണ് വിമൽ. ദൃശ്യങ്ങൾ കൊണ്ട് വിമൽ ഒരുക്കുന്ന കഥാലോകം പ്രേക്ഷകർക്ക് ഒരു വിസ്മയക്കാഴ്ചയാകുന്നു. ജോൺപോൾ ജോർജ്, അന്നം ജോൺപോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കിരൺദാസ് ആണ് എഡിറ്റർ.

‘ഗപ്പി’, ‘അമ്പിളി’ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം ജോണ്‍ പോള്‍ ജോർജ് സംവിധാനം ചെയ്ത ‘ആശാൻ’ തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ദുല്‍ഖർ സല്‍മാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. ജോണ്‍ പോള്‍ ജോർജ്, അന്നം ജോണ്‍ പോള്‍, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സിനിമയെ സ്നേഹിക്കുന്നവർക്കും സിനിമാ നിർമ്മാണത്തിലെ കൗതുകങ്ങള്‍ അറിയാൻ താല്‍പ്പര്യമുള്ളവർക്കും ‘ആശാൻ’ കൗതുകം ജനിപ്പിക്കുന്ന ഒരു അനുഭവമായിരിക്കും.