കൊച്ചി: കെ റെയില്‍ പദ്ധതിക്ക് വേണ്ടിയുള്ള സര്‍വേയുടെ ഭാഗമായി കുറ്റി സ്ഥാപിച്ചതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് നടന്നത്.
കെ റെയില്‍ അധികൃതര്‍ സ്ഥാപിച്ച മഞ്ഞക്കുറ്റി പിഴുത് കളഞ്ഞായിരുന്നു പ്രതിഷേധം. അത്തരത്തില്‍ കുറ്റി പിഴുത് ആ കുഴിയില്‍ വാഴ നട്ട് അത് കുലച്ചപ്പോള്‍ ലേലത്തില്‍ വിറ്റ് സമരസമിതി.
ഒരു കുല ലേലത്തില്‍ പോയത് 40,300 രൂപയ്ക്ക്. എറണാകുളം ആലുവ പൂക്കാട്ടുപടിക്ക് സമീപം കെ റെയില്‍ കുഴിയില്‍ നട്ടുപിടിപ്പിച്ച വാഴയാണ് കുലച്ചത്. ആലുവ മാര്‍ക്കറ്റിലെത്തിച്ചാണ് എട്ട് കിലോ ഭാരമുള്ള പാളയംകോടന്‍ കുല ലേലത്തില്‍ വിറ്റത്.
കെ റെയിലിനെതിരായ സമര പോരാട്ടത്തിന്റെ ചരിത്രമുള്ളതിനാലാണ് കുലയ്ക്ക് ഇത്രയും വില ലഭിച്ചതെന്നാണ് സമരസമിതി അംഗങ്ങള്‍ അഭിപ്രായപ്പെടുന്നത്.
