കോട്ടയം: എല്ലാവർക്കും ഇഷ്ട്ടമുള്ള ഒന്നാണ് ചക്ക. കറിവെച്ചും, വറുത്തും, പഴുപ്പിച്ചും ഒക്കെ പലതരത്തിലാണ് നമ്മള്‍ ചക്ക കഴിക്കാറുള്ളത്.
നാരുകള്‍, പ്രോട്ടീന്‍, വിറ്റാമിന്‍ എ, മഗ്‌നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി തുടങ്ങി നിരവധി പോഷകങ്ങള്‍ ചക്കയില്‍ അടങ്ങിയിട്ടുണ്ട്. ചക്ക കഴിച്ചു കഴിഞ്ഞാല്‍ മിക്കവരും ചക്കക്കുരു കളയാറാണ് പതിവ്. ഇനി ചക്കക്കുരു കളയരുത്. ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
ചക്കക്കുരു ദഹനം മെച്ചപ്പെടുത്തും. ചക്കക്കുരുവിലുള്ള നാരുകള്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ലോവനീത ബാത്ര പറഞ്ഞു. ഇവയ്ക്ക് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.
അതുപോലെ തന്നെ ഇത് മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യും. ചക്കക്കുരുവില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് നല്ലൊരു ഊര്‍ജസ്രോതസ് കൂടിയാണ്. ഇവയില്‍ ബി-കോംപ്ലക്‌സ് വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇവ മെറ്റബോളിസത്ത സഹായിക്കുന്നു.
അസ്ഥികളുടെ ആരോഗ്യത്തിന് കാത്സ്യത്തിന് പുറമെ മറ്റ് നിരവധി പോഷകങ്ങളും ആവശ്യമാണ്. മഗ്നീഷ്യം അതിലൊന്നാണ്. ചക്കക്കുരുവില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
രക്തക്കുറവ് അല്ലെങ്കില്‍ വിളര്‍ച്ച എന്നത് പലരും, പ്രത്യേകിച്ച് സ്ത്രീകള്‍ നേരിടുന്ന ആരോഗ്യപ്രശ്‌നമാണ്. ചക്കക്കുരു ഇരുമ്പിന്റെ മികച്ച ഉറവിടമാണ്. ഇത് ആരോഗ്യകരമായ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കും.
