കോട്ടയം: എത്രയൊക്കെ വൃത്തിയാക്കിയാലും വീടുകളില്‍ പാറ്റകള്‍ വരാറുണ്ട്.
ഭക്ഷണപ്പാത്രങ്ങളിലും അടുക്കളയിലെ തട്ടുകളിലും പതിവായിരിക്കുന്ന പാറ്റകള്‍ ആരുമറിയാതെ ഭക്ഷണങ്ങളില്‍ കയറുകയും രോഗം പരത്തുകയും ചെയ്യും.
അടുക്കളയില്‍ മാത്രമല്ല മിക്കറൂമിലും അലമാരയിലെ തുണികള്‍ക്കിടയിലും പാറ്റകള്‍ സ്ഥിരമായി വരാം.
പാറ്റഗുളികയും ചോക്കും രൂക്ഷ ഗന്ധമുള്ള സ്പ്രേകളുമാണ് പാറ്റകളെ തുരത്താൻ വിപണിയില്‍ ലഭിക്കുന്നത്. എന്നാല്‍ ഇവ പലപ്പോഴും വിചാരിച്ച ഫലം തരുന്നില്ലെന്ന് മാത്രമല്ല മനുഷ്യന്റെ ആരോഗ്യത്തിനും ഹാനികരമാണ്.
പാറ്റയെ അകറ്റാൻ പ്രകൃതിദത്ത വഴികളാണ് നല്ലത്. എന്നാല്‍ ഇത് പലർക്കും അറിയില്ല. അടുക്കളയില്‍ കാണപ്പെടുന്ന ചില സാധനങ്ങള്‍ ഉപയോഗിച്ച് വേഗത്തിലും എളുപ്പത്തിലും പാറ്റയെ തുരത്താൻ കഴിയും. അവ എന്തൊക്കെയെന്ന് നോക്കാം.
വെളുത്തുള്ളി
വെളുത്തുള്ളി പാറ്റകളെ അകറ്റാൻ നല്ലൊരു മാർഗമാണ്. വെളുത്തുള്ളി അല്‍പം ചതച്ച് വെള്ളത്തില്‍ കലർത്തി പാറ്റയുള്ള സ്ഥലങ്ങളില്‍ തളിക്കുക. ഇത് പാറ്റ അവിടെ വരുന്നത് തടയുന്നു.
ഗ്രാമ്ബൂവും കറുവപ്പട്ടയും
ഗ്രാമ്ബൂവിന്റെയും കറുവപ്പട്ടയുടെയും രൂക്ഷഗന്ധം പാറ്റകളെ തുരത്താൻ സഹായിക്കുന്നു. മുറികളിലും അലമാരയിലും പാറ്റ വരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലും ഗ്രാമ്ബൂവും കറുവപ്പട്ടയും വയ്ക്കുക.
നാരങ്ങ തൊലി
പാറ്റകളെ തുരത്താനും നല്ല സുഗന്ധത്തിനും നല്ലതാണ് നാരങ്ങ തൊലി. പാറ്റകളെ പ്രധാനമായും കാണുന്ന സ്ഥലങ്ങളില്‍ നാരങ്ങ തൊലികള്‍ സ്ഥാപിക്കുക. പുതിന ഇലയും ഇത്തരത്തില്‍ ഉപയോഗിക്കാം.
