ലോക്കല്‍ കോച്ചിന്‍റെ അവസ്ഥയാണ് ഏസി കോച്ചിനുള്ളത്, ടിക്കറ്റില്ലാ യാത്രക്കാർ നിറഞ്ഞിരിക്കുന്നു, ഇന്ത്യൻ റെയിൽവേ ഇടപെടുന്നില്ലെന്ന് പരാതിയുമായി യുവതി

ഡൽഹി: ആഴ്ചകള്‍ക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്തു എസി കോച്ചില്‍ കയറിയാലും സീറ്റ് കിട്ടണമെന്നില്ല. ഇത് ആദ്യത്തെ പരാതിയല്ല. കുറച്ചു വർഷങ്ങളായി ഇന്ത്യൻ റെയിൽവേയ്ക്കെതിരെ ഉയരുന്നതാണ് ഇത്തരം പരാതികൾ.

ശുചിത്വമില്ലായ്മ മുതല്‍ ബുക്ക് ചെയ്ത എസി റിസർവേഷന്‍ സീറ്റില്‍ ഇരുന്ന് പോലും യാത്ര ചെയ്യാന്‍ പറ്റാത്തത് വരെയുള്ള പരാതികള്‍ ഓരോ ദിവസവും വർധിക്കുകയാണ്. എന്നാൽ, പരാതികൾ മാത്രമാണ് എന്നും ഉണ്ടാകുന്നുള്ളുവെന്നും ഇതുവരെ ഇക്കാര്യത്തിൽ പരിഹാരം കാണാൻ സാധിച്ചിട്ടില്ലെന്നും യാത്രക്കാർ പറയുന്നു.

ഇത്തരത്തിൽ ഇന്ത്യൻ റെയിൽവേയ്ക്കെതിരായി ഒരു യുവതി സോഷ്യൽമീഡിയ വഴി പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഉയർന്ന ടിക്കറ്റ് നിരക്ക് നല്‍കി എസി കോച്ചില്‍ ആഴ്ചകള്‍ക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്തു എന്നത് കൊണ്ട് ഇന്ത്യന്‍ റെയില്‍വേയില്‍ സീറ്റ് കിട്ടണമെന്നില്ല.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ റെയില്‍വേയ്ക്കെതിരെ ഉയരുന്ന പരാതികള്‍ അതിന്‍റെ പരമ്യത്തിലാണ്. ഭക്ഷണത്തിലും ശുചിത്വമില്ലായ്മ മുതല്‍ ബുക്ക് ചെയ്ത എസി റിസർവേഷന്‍ സീറ്റില്‍ ഇരുന്ന് പോലും യാത്ര ചെയ്യാന്‍ പറ്റാത്തത് വരെയുള്ള പരാതികള്‍ ഓരോ ദിവസവും ഉയരുകയാണ്.

ഇത്തരം പരാതികള്‍ ഒന്നും തന്നെ പരിഹരിക്കപ്പെടുന്നല്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസവും വൈറല്‍ വീഡിയോകള്‍ പങ്കുവയ്ക്കുന്ന എക്സ് ഉപയോക്താവായ ഘർ കെ കലേഷ് എന്ന ഹാന്‍റിലില്‍ നിന്നും പങ്കുയ്ക്കപ്പെട്ട ഒരു വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

എസി റിസര്‍വേഷന്‍ കോച്ച് എ വണ്‍ കോച്ചിലെ യാത്രക്കാരിയായിരുന്നു വീഡിയോ ചെയ്തത്. 16337 ഒക്ക – എറണാകുളം എക്സപ്രസില്‍ നിന്നുള്ള കാഴ്ചയായിരുന്നു. വീഡിയോയില്‍ യുവതി ഇത് തന്‍റെ സീറ്റാണെന്നും എസി വണിലെ റിസര്‍വേഷന്‍ സീറ്റ് ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ഈ സമയം ആ സീറ്റില്‍ ഒരു യുവാവ് വീഡിയോയിലേക്ക് നോക്കി ചിരിക്കുന്നു. തുടര്‍ന്ന് യുവതി കോച്ചിന്‍റെ മൊത്തം ആളുകളെയും കാണിക്കുന്നു. സീറ്റുകളിലെല്ലാം മൂന്നും നാലും പേര്‍ വച്ച് കയറി ഇരിക്കുന്നത് കാണാം. എസി കോച്ചിനെക്കാള്‍ ലോക്കല്‍ കോച്ചിന്‍റെ അവസ്ഥയാണ് ടെയിനിനുള്ളില്‍. പരാതി പറഞ്ഞിട്ടും ഐആര്‍സിടിസിയില്‍ നിന്നും സഹായമൊന്നും ലഭിച്ചില്ലെന്നും യുവതി വീഡിയോയില്‍ പരാതി പറയുന്നു.