ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയിൽ വീട് കുത്തി തുറന്ന് പണം മോഷ്ടിച്ചു.
പ്രതിയെ പിടികൂടി ഈരാറ്റുപേട്ട പോലീസ്.
ഈരാറ്റുപേട്ട അരുവിത്തുറ പാലക്കുളത്ത് വീട്ടിൽ സഞ്ജു സന്തോഷാണു പിടിയിലായത്.
ഈരാറ്റുപേട്ട തടവനാൽ ഭാഗത്ത് ആലഞ്ചേരിയിൽ വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന് പ്രതി അലമാരയുടെ പൂട്ടുതകർത്തു അലമാര തുള്ളി സൂക്ഷിച്ചിരുന്ന 5000 രൂപയാണ് മോഷ്ടിച്ചത്.
മോഷണത്തിനു ശേഷം കേരളത്തിൽ പുറത്തേക്ക് രക്ഷപ്പെട്ട പ്രതിയെ കണ്ടെത്തുന്നതിനായി ഈരാറ്റുപേട്ട എസ് എച്ച് ഒ കെജെ തോമസ് പ്രത്യേകം സക്വാഡ് ഉണ്ടാക്കി അന്വേഷണം നടത്തുകയായിരുന്നു.
ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു സിപിഒ ശ്രീജേഷ്, സിപിഒ ജോബി ജോസഫ് എന്നിവർ അടങ്ങുന്ന അന്വേഷണസംഘം ഇന്നലെ പ്രതിയെ തൊടുപുഴ ഭാഗത്തുനിന്നും ആണ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
