പ്രതീക്ഷിച്ച സീറ്റ് ലഭിച്ചില്ലെങ്കിൽ ഇന്ന് ഡൽഹിയിൽ പ്രതിഷേധിക്കുമെന്ന് ‘ഇന്ത്യ’ മുന്നണി, മമത ബാനർജി പിന്തുണ പ്രഖ്യാപിച്ചു, തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ചോദ്യം ചെയ്‌താണ് പ്രതിഷേധം

ന്യൂഡൽഹി: വോട്ടെണ്ണൽ ഫലം എക്‌സിറ്റ് പോൾ സർവേകൾക്ക് സമാനമാണെങ്കിൽ ഡൽഹിയിൽ പ്രതിഷേധത്തിനൊരുങ്ങി ‘ഇന്ത്യ’ മുന്നണി.

പ്രതീക്ഷകൾക്കനുസരിച്ച് സീറ്റുകൾ ലഭിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ചോദ്യം ചെയ്‌ത് പ്രതിഷേധിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

കോൺഗ്രസ് നേതൃത്വത്തിൽ ആയിരിക്കും ‘ഇന്ത്യ’ മുന്നണി നേതാക്കളുടെ പ്രതിഷേധമെന്നാണ് വിവരം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താനും ആലോചിക്കുന്നുണ്ടെന്നാണ് വിവരം.