കുംഭമേളയിലൂടെ വൈറലായ ‘ഐഐടി ബാബ’ വിവാഹിതനായി; വധു എഞ്ചിനീയറിങ് ബിരുദധാരി

മഹാ കുംഭമേളയിലൂടെ വൈറലായ ഐഐടി ബാബ എന്നറിയപ്പെട്ട ബാബ അഭയ് സിങ് വിവാഹിതനായി. തന്റെ ഭാര്യയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള അഭയ്‌യുടെ വീഡിയോ പുറത്തുവന്നു. ഈ വര്‍ഷം ആദ്യമാണ് പ്രതിക എന്ന എഞ്ചിനീയറിങ് ബിരുദധാരിയെ അഭയ് സിങ് വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹ വാര്‍ത്ത ഈ ആഴ്ച മാത്രമാണ് പരസ്യപ്പെടുത്തിയത്. വിവാഹത്തിന് ശേഷം, പ്രതികയോടൊപ്പം അദ്ദേഹം തന്റെ പട്ടണമായ ഝജ്ജാറില്‍ എത്തി. അവിടെ ഇരുവരെയും കാണാന്‍ ജനക്കൂട്ടം തടിച്ചുകൂടി.

മുമ്പ് കഞ്ചാവ് കൈവശം വെച്ചതിന് അഭയ് സിങിനെ പിടികൂടിയിരുന്നു. തന്റെ കൈയില്‍ നിന്ന് പിടികൂടിയത് കഞ്ചാവല്ലെന്നും പ്രസാദമാണെന്നുമായിരുന്നു ഇയാള്‍ പൊലീസിനോട് പ്രതികരിച്ചത്. എല്ലാ ഋഷിമാരുടെ കൈവശവും കഞ്ചാവുണ്ടാകും. അനധികൃതമാണെങ്കില്‍ മഹാ കുംഭമേളയില്‍ പങ്കെടുത്ത എല്ലാ ഋഷിമാരേയും അറസ്റ്റ് ചെയ്യണമെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. ബോംബെ ഐഐടിയില്‍ നിന്ന് ബിരുദം നേടിയ അഭയ് പിന്നീട് ആത്മീയതയുടെ പാതയിലേക്ക് കടന്നു എന്നാണ് പറയപ്പെടുന്നത്.