ഇടുക്കി അറക്കുളത്ത് ആംബുലൻസ് മറിഞ്ഞ് രോ​ഗി മരിച്ചു

ഇടുക്കി: അറക്കുളം കരിപ്പലങ്ങാട് ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു.

ഉപ്പുതറ ചപ്പാത്ത് സ്വദേശി പി കെ തങ്കപ്പനാണ് മരിച്ചത്.

ഇടുക്കി മെഡിക്കൽ കോളേജിൽ ഒരാഴ്ചയായി ചികിത്സയിൽ കഴിഞ്ഞിരുന്ന തങ്കപ്പനെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടം.

ആശുപത്രി ജീവനക്കാരും ഡ്രൈവറും ഉൾപ്പെടെ നാല് പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത് .