ഐടിബിപിയില്‍ അസിസ്റ്റന്റ് കമാൻഡന്റ്; 48 ഒഴിവുകള്‍; രണ്ട് ദിവസത്തിനുള്ളില്‍ അപേക്ഷിക്കണം

ഡൽഹി: കേന്ദ്ര പൊലിസ് സേനയായ ഇൻഡോ-ടിബറ്റൻ ബോർഡർ പൊലിസില്‍ (ഐടിബിപി) ജോലി നേടാം. ഐടിബിപിയിലേക്ക് അസിസ്റ്റന്റ് കമാൻഡന്റ് (ടെലികമ്മ്യൂണിക്കേഷൻ) റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു.

ഫെബ്രുവരി 19 വരെ ഓണ്‍ലൈൻ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

ഐടിബിപിയില്‍ അസിസ്റ്റന്റ് കമാൻഡന്റ് (ടെലികമ്മ്യൂണിക്കേഷൻ) റിക്രൂട്ട്‌മെന്റ്. ആകെ 48 ഒഴിവുകള്‍.

ജനറല്‍ 21, എസ്.സി 7, എസ്ടി 3, ഒബിസി 13, ഇഡബ്ല്യൂഎസ് 4 എന്നിങ്ങനെയാണ് ഒഴിവുകള്‍. 10 ശതമാനം ഒഴിവുകളില്‍ വിമുക്ത ഭടൻമാരെ നിയമിക്കും.

പ്രായപരിധി

30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 56,100 രൂപ മുതല്‍ 1,77,500 രൂപ വരെ ശമ്പളമായി ലഭിക്കും. പെൻഷൻ അടക്കം മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

യോഗ്യത

ബിഇ/ ബിടെക് (ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ).

ശാരീരിക യോഗ്യത

പുരുഷൻമാർക്ക് 165 സെ.മീ ഉയരം വേണം. വനിതകള്‍ക്ക് 157 സെ.മീ. പുരുഷൻമാർക്ക് 81-86 സെ.മീ നെഞ്ചളവ് വേണം. ഉയരത്തിനും പ്രായത്തിനും അനുസരിച്ചുള്ള ഭാരമുണ്ടായിരിക്കണം. നല്ല കാഴ്ച്ച ശക്തിവേണം. വൈകല്യങ്ങള്‍ പാടില്ല. മെഡിക്കലി, ഫിസിക്കലി ഫിറ്റായിരിക്കണം.

അപേക്ഷ ഫീസ്

400 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വിമുക്ത ഭടൻമാർ, വനിതകള്‍ എന്നിവർക്ക് ഫീസില്ല.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ഐടിബിപി വെബ്‌സൈറ്റ് സന്ദർശിച്ച്‌ ഓണ്‍ലൈൻ അപേക്ഷ നല്‍കുക.