കുടുംബ വഴക്കിനെ തുടര്‍ന്ന് തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

പാലക്കാട്: ചെർപ്പുളശ്ശേരിയില്‍ കുടുംബ വഴക്കിനെ തുടർന്നുണ്ടായ തർക്കത്തില്‍ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി.

മാങ്ങോട് പിഷാരിക്കല്‍ ക്ഷേത്രത്തിനു സമീപത്തെ സുനിത ആണ് കുത്തേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെ 5.45 ഓടെ ആയിരുന്നു സംഭവം നടന്നത്.

നെഞ്ചിലും വാരിയെല്ലിലുമാണ് സുനിതക്ക് കുത്തേറ്റത്. ഭ൪ത്താവ് സത്യൻ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് നടത്തുന്നുണ്ട്.

കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് സത്യനുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ബഹളം കേട്ട് മകൻ എത്തിയപ്പോഴാണ് സുനിതയെ കുത്തേറ്റ നിലയില്‍ കണ്ടത്.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടു മാസം മുൻപാണ് മലപ്പുറം പൊന്നാനി സ്വദേശികളായ സുനിതയും കുടുംബവും മകനൊപ്പം ചെ൪പ്പുളശ്ശേരിയിലേക്ക് താമസം മാറ്റിയത്. സംഭവശേഷം ഭ൪ത്താവ് സത്യൻ ഒളിവില്‍ പോയി.

ഇയാള്‍ക്കായി ചെ൪പ്പുളശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.