പണം കെെയില്‍ നില്‍ക്കുന്നില്ലേ? കാരണം വീട്ടിലെ ഈ വസ്തുക്കളായിരിക്കാം; ഉടനെ മാറ്റിക്കോളൂ

കോട്ടയം: വീട്ടിലെത്തുന്ന ധനം വളരെ പെട്ടെന്ന് ചെലവായി പോകുന്നുണ്ടോ?

അതിന് കാരണം നിങ്ങള്‍ പോലും അറിയാതെ ചെയ്യുന്ന ചില തെറ്റുകളാകാം.
വാസ്തുശാസ്ത്രം അനുസരിച്ച്‌ വീട്ടില്‍ സാമ്പത്തിക സമൃദ്ധി കെെവരണമെങ്കില്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതിന് ആദ്യം ചില കാര്യങ്ങള്‍ വീട്ടില്‍ നിന്ന് ഒഴിവാകേണ്ടിവരും.

വാസ്തുശാസ്ത്രം അനുസരിച്ച്‌ വീട്ടില്‍ ഭാഗ്യക്കേടും, ധനനഷ്ടവും കൊണ്ടുവരുന്ന വസ്തുക്കള്‍ എന്തെല്ലാമാണെന്ന് നോക്കാം. വീട്ടില്‍ പൊട്ടിയ നിലയില്‍ ദെെവങ്ങളുടെ ഫോട്ടോകളോ രൂപങ്ങളോ ഉണ്ടെങ്കില്‍ അത് സാമ്ബത്തികനഷ്ടവും നെഗറ്റീവ് എനർജിയും ഉണ്ടാക്കും. വീട്ടില്‍ അത്തരത്തില്‍ എന്തെങ്കിലും വസ്തുക്കള്‍ ഉണ്ടെങ്കില്‍ അവ എത്രയും പെട്ടെന്ന് ഒഴിവാക്കുക.

പൂജാമുറിയില്‍ ഒരിക്കലും ഇത്തരം വസ്തുക്കള്‍ വയ്ക്കരുത്. പൊട്ടിയ മേശയോ കസേരയോ മറ്റ് ഫർണിച്ചറുകളോ വീട്ടില്‍ ഉണ്ടെങ്കില്‍ അത് വാസ്തുപ്രകാരം അശുഭമാണ്.

ഇവ വീട്ടിന് ദോഷം വരുത്താൻ ഇടയുണ്ട്. അതിനാല്‍ അത്തരം ഫർണിച്ചറുകളെ ഒഴിവാക്കുന്നതാണ് നല്ലത്. വീട്ടില്‍ ഒരിക്കലും കത്തിച്ച വിളക്കുതിരിയോ മെഴുകുതിരിയോ സൂക്ഷിക്കരുത്. കത്തിച്ച വിളക്കുതിരി വീണ്ടും ഉപയോഗിക്കുന്നത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു.

വീട്ടിനുള്ളില്‍ ഉണങ്ങിയ പൂക്കളോ ചെടികളോ സൂക്ഷിക്കാതിരിക്കുക. ഇവ സാമ്പത്തിക നഷ്ടം വരുത്തി വയ്ക്കുന്നു. പകരം വീട്ടിനുള്ളില്‍ എപ്പോഴും ഫ്രഷ് ആയ പുഷ്പങ്ങളും ചെടികളും സൂക്ഷിക്കുക. പ്രവർത്തനരഹിതമായ ഘടികാരം വീട്ടില്‍ സൂക്ഷിക്കരുത്. കൂടാതെ അനാവശ്യമായ പഴയ സാധനങ്ങള്‍ കുന്നുകൂടി കിടക്കുന്നതും ഒട്ടും നല്ലതല്ല. ആവശ്യമില്ലാത്തവ അപ്പോള്‍ തന്നെ നീക്കം ചെയ്യുക.