ഉഴവൂർ: നന്മയുടെ പ്രകാശം ചൊരിഞ്ഞു കെ.ആർ നാരായണൻ സ്പെഷ്യൽറ്റി ആശുപത്രി ഇവിടെ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിൽ ഇതുവരെ നടത്തിയത് നാലായിരത്തിലധികം ഡയാലിസിസുകൾ. ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യമായും മറ്റു വിഭാഗങ്ങൾക്കു കുറഞ്ഞ നിരക്കിലും ഡയാലിസിസിനു സൗകര്യം ഒരുക്കിയിരിക്കുന്നു.
ഒരു സർക്കാർ ആശുപത്രിയിൽ മികച്ച സംവിധാനങ്ങളോടെ ഡയാലിസിസ് നടത്തുന്നു എന്നതാണ് ഉഴവൂർ ആശുപത്രിയുടെ പ്രത്യേകത. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ 1.40 കോടി രൂപ മുടക്കി ആണ് ഡയാലിസിസ് യൂണിറ്റ് സ്‌ഥാപിച്ചത്.
ഡയാലിസിസ് ടെക്‌നിഷ്യന്മാർ പ്രത്യേക പരിശീലനം നേടിയ നഴ്‌സുമാർ, നെഫ്രോളജിസ്‌റ്റ് എന്നിവരെ നിയമിച്ചിട്ടുണ്ട്. പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ സഹകരണവും ഉറപ്പാക്കി. ആശുപത്രിയിൽ 9 ഡയാലിസിസ് യൂണിറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
രണ്ടു ഷിഫ്റ്റുകളിലായി ഡോക്ടർ, നഴ്സുമാർ, ടെക്‌നീഷ്യന്മാർ എന്നിവർ ഉൾപ്പെടെ 7 ജീവനക്കാരുടെ സേവനം. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള 8 പഞ്ചായത്തുകളിലെ രോഗികൾക്കു യൂണിറ്റ് പ്രയോജനം ചെയ്യുന്നു.പക്ഷേ, രോഗികൾക്കു പൂർണ സേവനം ലഭിക്കാൻ കൂടുതൽ സൗകര്യം ഒരുക്കണം.
