കോട്ടയം: ജീവിതത്തില്‍ സന്തോഷവും സമാധാവും സമ്പത്തും വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല.
ഇത്തരത്തില്‍ സന്തോഷവും സമ്പത്തും സമാധാനവും ലഭിക്കാൻ വാസ്തുശാസ്ത്രത്തില്‍ പലകാര്യങ്ങളും പറയുന്നുണ്ട്.
അതില്‍ ഒന്നാണ് ഉപ്പും ഗ്രാമ്പൂവും ചേർന്ന പ്രതിവിധി. ഇത് നിങ്ങളുടെ ചുറ്റുമുള്ള നെഗറ്റീവ് എനർജിയെ ഇല്ലാതാക്കി പോസിറ്റീവ് ഊർജ്ജം നിറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് രണ്ടും എപ്രകാരം ഉപയോഗിക്കണമെന്ന് നോക്കിയാലോ?
ജീവിതത്തില്‍ ഐശ്വര്യം ലഭിക്കാൻ ഒരു പാത്രത്തില്‍ ഉപ്പ് നിറച്ച ശേഷം അതില്‍ രണ്ടോ മൂന്നോ ഗ്രാമ്പു ഇട്ടുവയ്ക്കുന്നത് നല്ലതാണ്. ഇത് ലക്ഷ്മി ദേവിയെ ആകർഷിക്കുകയും കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും നിറയ്ക്കുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാൻ ഇതുവഴി സാധിക്കും. അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടാകും.
എല്ലാവരും ജീവിതത്തില്‍ എന്തിനേക്കാളും കൂടുതല്‍ ആഗ്രഹിക്കുന്നത് സന്തോഷവും സമാധാനവുമാണ്. അതിന് വേണ്ടി കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പ് ചേർക്കാവുന്നതാണ്. ഉപ്പിട്ട വെള്ളത്തില്‍ കുളിക്കുന്നത് സമ്മർദ്ദം കുറയ്ക്കുന്നുവെന്നും പറയപ്പെടുന്നു.
ജോലിയില്‍ എപ്പോഴും പ്രശ്നങ്ങളും ബുദ്ധിമുട്ടും അനുഭവിക്കുന്നവരാണോ നിങ്ങള്‍? പലപ്പോഴും ഓഫീസിലെ പ്രശ്നങ്ങള്‍ കാരണം സമ്മർദ്ദം കൂടുതലാണോ? എന്നാല്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക. ഇത് നിങ്ങളുടെ സമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
വാസ്തുദോഷം വളരെ വലിയ പ്രതിസന്ധിയാണ് ജീവിതത്തില്‍ ഉണ്ടാക്കുക. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഒരു ഗ്ലാസ് പാത്രത്തില്‍ അല്പം ഉപ്പ് നിറച്ച് ബാത്തുറൂമില്‍ സൂക്ഷിക്കുക. ഇത് ദിവസവും മാറ്റുന്നത് വഴി വീട്ടില്‍ പോസിറ്റീവ് ഊർജ്ജം നിറയുന്നു. ഉപ്പ് നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാനും സഹായിക്കുന്നു.
