കോട്ടയം: പലവിധ രോഗങ്ങള്‍ക്കും മരുന്നുകള്‍ ആവശ്യമാണെങ്കിലും, ചിലപ്പോള്‍ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെയും അവ സുഖപ്പെടുത്താൻ സാധിക്കും.
ചുമ വന്നാല്‍ പിന്നെ മാറാൻ വലിയ ബുദ്ധിമുട്ടാണ് പലർക്കും. ചുമച്ച് ചുമച്ച് ചിലപ്പോള്‍ അടിവയറ്റില്‍ വേദനവരെ ഉണ്ടാകാം.
രാത്രിയിലാണ് പലർക്കും കഠിനമാണ് ചുമ ഉണ്ടാകാറുള്ളത്. ഈ ചുമ രാത്രിയില്‍ ഉറക്കം കെടുത്തുക മാത്രമല്ല, തൊണ്ടയ്ക്കും വയറിനും വേദന വരെ ഉണ്ടാക്കാം. ചുമ മാറാൻ നിരവധി മരുന്നുകള്‍ കഴിച്ചിട്ടും പ്രയോജനം ലഭിക്കാത്തവർക്ക് ഈ വീട്ടുവൈദ്യം ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്.
ചെറുചൂടുള്ള വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ശുദ്ധമായ തേൻ ചേർത്ത് രാതരി ഉറങ്ങാൻ പോകുന്നതിനു മുൻപ് കുടിക്കുക. ഇത് കുടിക്കുന്നതിലൂടെ ചുമ സ്വിച്ചിട്ട പോലെ നില്‍ക്കും.
ചുമയ്ക്കു പുറമേ ദഹന സംബന്ധമായ പ്രശ്നങ്ങള്‍, അണുബാധകള്‍ എന്നിവ സുഖപ്പെടുത്തുന്നതിനും ഈ വീട്ടുവൈദ്യം വളരെ ഫലപ്രദമാണ്.
ചുമയ്ക്കുള്ള ഫലപ്രദമായ പ്രതിവിധിയാണ് തേൻ. ഇത് ആന്റി ബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. മുതിർന്നവർക്കും കുട്ടികള്‍ക്കും തേൻ കഴിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ കുറച്ച് ഇഞ്ചി നീര് കലർത്തി കുടിക്കുന്നതും തേൻ ഗ്രീൻ ടീയില്‍ ചേർത്ത് കുടിക്കുന്നതും ചുമ മറാൻ സഹായിക്കും.
