മുപ്പത് കഴിഞ്ഞവർ ഉറപ്പായും കഴിക്കേണ്ട പച്ചക്കറികൾ… അറിയാം!

മുപ്പത് കഴിഞ്ഞവര്‍ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ തുടങ്ങേണ്ടത് പ്രധാനമാണ്. കാരണം എല്ലുകളുടെ ആരോഗ്യം കുറയാനും ദഹന പ്രശ്നങ്ങളും പ്രമേഹം, കൊളസ്ട്രോള്‍ പോലെയുള്ള ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകാനുമുള്ള സാധ്യത ഏറെയുള്ള സമയമാണ്. അതിനാല്‍ മുപ്പത് കഴിഞ്ഞവര്‍ ഉറപ്പായും കഴിക്കേണ്ട പച്ചക്കറികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. ചീര

പോഷകങ്ങൾ ധാരാളം അടങ്ങിയ ഇലക്കറിയാണ് ചീര. അയേണ്‍, ഫോളേറ്റ്, വിറ്റാമിന്‍ കെ, വിറ്റാമിന്‍ എ, നാരുകള്‍ തുടങ്ങി ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ചീരയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. ഇവയിലെ ഫോളേറ്റ് ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഗുണം ചെയ്യും. വിറ്റാമിന്‍ കെ, കാത്സ്യം തുടങ്ങിയവ അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

2. ബ്രൊക്കോളി

കാത്സ്യത്തിന്‍റെ നല്ലൊരു ഉറവിടമാണ് ബ്രൊക്കോളി. അതിനാല്‍ മുപ്പത് കഴിഞ്ഞവര്‍ ബ്രൊക്കോളി കഴിക്കുന്നത് എല്ലുകള്‍ക്ക് നല്ലതാണ്. ഫൈബര്‍, വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയും ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്നു.

3. ക്യാരറ്റ്

ബീറ്റാ കരോട്ടിന്‍ ധാരാളം അടങ്ങിയ ക്യാരറ്റ് മുപ്പത് കഴിഞ്ഞവര്‍ പതിവാക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഫൈബര്‍ അടങ്ങിയ ക്യാരറ്റ് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

4. തക്കാളി

തക്കാളിയില്‍ അടങ്ങിയ ലൈക്കോപിന്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിന്‍ സിയും പൊട്ടാസ്യവും അടങ്ങിയ തക്കാളി രോഗ പ്രതിരോധശേഷി കൂട്ടാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും.

5. ബെല്‍ പെപ്പര്‍

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബെല്‍ പെപ്പര്‍ മുപ്പത് കഴിഞ്ഞവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളാജന്‍ ഉല്‍പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

6. മധുരക്കിഴങ്ങ്

വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍, നാരുകള്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങ് കണ്ണുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഇവയിലെ പൊട്ടാസ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. നാരുകള്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.