മുഖത്തെ രോമമാണോ നിങ്ങളുടെ പ്രശ്നം; എങ്കിൽ ഇനി വിഷമിക്കണ്ട; മുഖത്തെ രോമം ഉടനടി കളയാം; കാപ്പിപ്പൊടി കൊണ്ടുള്ള ഈ പാക്ക് പുരട്ടൂ

കോട്ടയം: മുഖത്തെ രോമം പല പെണ്‍കുട്ടികളുടെയും സൗന്ദര്യത്തിന് മങ്ങലേല്‍പ്പിക്കുന്നതാണ്. മുഖത്തെ രോമം കളയാൻ ചിലർ ചികിത്സകള്‍ തേടാറുണ്ട്.

എന്നാല്‍, ചില പ്രകൃതിദത്ത വഴികളിലൂടെയും മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യാൻ കഴിയും. മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യുന്നതിന് കാപ്പി സഹായിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?. ആന്റിഓക്‌സിഡന്റുകളും നേരിയ എക്സ്ഫോളിയേറ്റിങ് ഗുണങ്ങളും കൊണ്ട് നിറഞ്ഞ കാപ്പി പലവിധ സൗന്ദര്യവർധക വസ്തുക്കളില്‍ ഉപയോഗിച്ചുവരുന്നുണ്ട്.

കാപ്പിപ്പൊടി ഒരു പ്രകൃതിദത്ത എക്സ്ഫോളിയന്റാണ്. ചർമ്മത്തില്‍ മസാജ് ചെയ്യുമ്പോള്‍, ചർമ്മത്തിലെ ഡെഡ് സ്കിന്നും നേർത്ത രോമങ്ങളും നീക്കം ചെയ്യാൻ സഹായിക്കുന്നു. കോഫി സ്‌ക്രബുകള്‍ പതിവായി പ്രയോഗിക്കുന്നത് രോമകൂപങ്ങളെ ദുർബലപ്പെടുത്തുകയും മുടിയുടെ വളർച്ച കുറയ്ക്കുകയും ചെയ്യും. കാപ്പിയില്‍ കഫീനും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം വർധിപ്പിക്കുകയും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. രോമം കളയാൻ കെമിക്കല്‍ അടങ്ങിയ ക്രീമുകളില്‍ നിന്ന് വ്യത്യസ്തമായി കാപ്പി പൊടി ചർമ്മത്തെ മൃദുവാക്കുന്നു.

കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ഈ പാക്ക് ഉടനടി മുഖത്തെ രോമം കളയാൻ സഹായിക്കും. വീട്ടില്‍ ലഭ്യമായ പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച്‌ ഈ പായ്ക്ക് തയ്യാറാക്കാം. ഇത് മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യുക മാത്രമല്ല, ചർമ്മത്തെ മിനുസമാർന്നതും തിളക്കമുള്ളതുമാക്കുന്നു.

ചേരുവകള്‍

കാപ്പിപ്പൊടി – 1 ടേബിള്‍സ്പൂണ്‍
കടലമാവ് – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടേബിള്‍സ്പൂണ്‍
പാല്‍ അല്ലെങ്കില്‍ തൈര് – 1-2 ടേബിള്‍സ്പൂണ്‍
തേൻ (ആവശ്യമെങ്കില്‍ മാത്രം) – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് കാപ്പിപ്പൊടി, കടലമാവ്, മഞ്ഞള്‍ എന്നിവ എടുക്കുക. ഇതിലേക്ക് പാലോ തൈരോ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. വരണ്ട ചർമ്മമുള്ളവർ കുറച്ച്‌ തേൻ കൂടി ചേർക്കുക. അതിനുശേഷം മുഖത്ത് രോമമുള്ള ഭാഗങ്ങളില്‍ തേച്ചു പിടിപ്പിക്കുക. 15-20 മിനിറ്റിനുശേഷം പായ്ക്ക് ഉണങ്ങി കഴിയുമ്പോള്‍ പതിയെ കൈകള്‍ ഉപയോഗിച്ച്‌ തിരുമ്മുക. ഏതാനും മിനിറ്റ് അങ്ങനെ ചെയ്തശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച്‌ കഴുകി കളയുക. അതിനുശേഷം മോയ്സ്ചറൈസറോ കറ്റാർവാഴ ജെല്ലോ പുരട്ടുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫെയ്സ്മാസ്ക് പുരട്ടുക. 3-4 തവണകള്‍ക്കുള്ളില്‍തന്നെ നല്ല മാറ്റം കാണാനാകും.