നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും, ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി

 

തൃശ്ശൂർ : തൃശൂർ വടക്കുംനാഥ ക്ഷേത്രത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കളുള്‍ മാത്രമാണ് പങ്കെടുത്തത്.

ഒരാഴ്ചയായി വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ വീഡിയോയും, ചിത്രങ്ങളും ഇരുവരും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഹല്‍ദി ആഘോഷത്തിന്റെയും, വിവാഹത്തിന് മുന്നോടിയായി നടന്ന സത്ക്കാരത്തിന്റെയും ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസങ്ങളില്‍ ഇവർ പങ്കുവച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 23 നായിരുന്നു ജീപിയുടെയും, ഗോപികയുടെയും വിവാഹ നിശ്ചയം.