സ്വര്‍ണ വില കുതിച്ചുയര്‍ന്നു; ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 135 രൂപയുടെ വർധനവാണ് ഇന്ന് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്.

ഒരു പവന്റെ കണക്കെടുക്കുമ്പോള്‍ 1080 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണം വാങ്ങാൻ നല്‍കേണ്ടി വരുന്നത് 14,040 രൂപയിലധികമായിരിക്കും. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് 1,12,320 രൂപയും പണിക്കൂലിയും നികുതിയുമടക്കം കൊടുക്കേണ്ടി വരും. കഴിഞ്ഞ 4 ദിവസങ്ങളായി സ്വർണ വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിയുടെ വില നിലവില്‍ 260 രൂപയാണ്. 10 ഗ്രാം വെള്ളി വില 2,600 രൂപയാണ്.

 

ഈ മാസത്തെ സ്വർണ നിരക്കുകള്‍

 

ജൂണ്‍ 1- 1,14,560 രൂപ

 

ജൂണ്‍ 2- 1,14,560 രൂപ

 

ജൂണ്‍ 3- 1,14,560 രൂപ

 

ജൂണ്‍ 4- 1,14,480 രൂപ

 

ജൂണ്‍ 5- 1,14,200 രൂപ

 

ജൂണ്‍ 6 – 1,14,200 രൂപ

 

ജൂണ്‍ 7 – 1,14,200 രൂപ

 

ജൂണ്‍ 8- 1,11, 240 രൂപ

 

ജൂണ്‍ 9- 1,12,320 രൂപ