സംസ്ഥാനത്ത് സ്വർണ വിപണിയിൽ ചാഞ്ചാട്ടം തുടരുകയാണ്. 22 കാരറ്റ് സ്വർണം ഗ്രാമിന് ഇന്ന് 460 രൂപയും പവന് 3680 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു പവന് 1,13,240 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഗ്രാമിന് വില 14,155 രൂപയാണ്. 18 കാരറ്റിന് ഗ്രാമിന് 376 രൂപ കുറഞ്ഞ് 11,582 രൂപയായി. പവന് 3008 രൂപയാണ് ഇടിഞ്ഞത്. ബുധനാഴ്ച വൈകിട്ട് ഗ്രാമിന് 100 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിലും സ്വർണവില കുറയുന്നുണ്ട്. ആഗോള വിപണിയിലെ വിലവ്യത്യാസമാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്.
ഒരു ദിവസം തന്നെ രണ്ടും മൂന്നും പ്രാവശ്യമായി കൂടിയും കുറഞ്ഞും വില ചാഞ്ചാടി നില്‍ക്കുകയാണ്. വരും ദിവസങ്ങളില്‍ സ്വര്‍ണവില ഇനിയും കുറഞ്ഞേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില അന്താരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധികളില്‍ അയവുണ്ടായതിനാലും ലാഭമെടുപ്പ് ഉള്‍പ്പെടെയുള്ള വിപണിയിലെ പലവിധ ഘടങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചിരിക്കുന്നത്. ഓഹരി വിപണിയും ഇന്ന് വലിയ ഇടിവ് നേരിട്ടിരുന്നു. സെന്‍സെക്സ് 400ലേറെ പോയിന്റ് ഇടിഞ്ഞിരുന്നു. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.
