തിരുവനന്തപുരം: സിനിമ-സീരിയൽ താരം ദിലീപ് ശങ്കറിൻ്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസിൻ്റെ പ്രാഥമിക നിഗമനം. മരണത്തിന് കാരണം ആന്തരിക രക്തസ്രാവമാണെന്നാണ് സൂചന.
ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകൾ ഒന്നും തന്നെ പരിശോധനയിൽ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്. നടൻ മുറിയിൽ തലയിടിച്ച് വീണതായാണ് സംശയം.
ആന്തരിക സ്രവങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതേസമയം, ഇയാളുടെ മുറിയിൽ നിന്നും മദ്യക്കുപ്പികളടക്കം കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടികളിലേക്ക് കടക്കുന്നത്.
