സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണവിലയിൽ 275 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 14000 രൂപയാണ് ഇന്നത്തെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണിവില. ഒരു പവൻ സ്വർണത്തിന് 2200 രൂപയാണ് കുറഞ്ഞത്. ഇതോടെ 112000 രൂപയാണ് ഇന്നത്തെ വിപണിവില. 24 കാരറ്റ് സ്വർണത്തിനും വിലയിടിഞ്ഞു. ഒരു ഗ്രാമിന് 300 രൂപ കുറഞ്ഞ് 15273 രൂപയിലെത്തി. ഒരു പവന് 2400 രൂപയാണ് കുറഞ്ഞത്. 122184 രൂപയാണ് ഇന്നത്തെ വിപണിവില.18 കാരറ്റ് സ്വർണവിലയിലും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന് 225 രൂപ കുറഞ്ഞ് 11455 രൂപയാണ് ഇന്നത്തെവില. പവന് കുറഞ്ഞത് 1800 രൂപയാണ്. 91640 രൂപയാണ് ഇന്നത്തെ വിപണിവില.
സംസ്ഥാന വിപണിയിലുണ്ടായ ഈ പെട്ടെന്നുള്ള ഇടിവിന് പിന്നിൽ അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലുമുണ്ടായ ശക്തമായ സാമ്പത്തിക ചലനങ്ങളാണ്. ആഗോള സമ്മർദ്ദങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,500 ഡോളറിന് താഴേക്ക് പതിച്ചതിന്റെ നേരിട്ടുള്ള പ്രതിഫലനമാണ് ഇപ്പോൾ കേരളത്തിലെ വിപണിയിലും ദൃശ്യമാകുന്നത്.
