സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് 190 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,790 രൂപയായി. ഒരു പവന് ഇന്നും ആയിരത്തിലേറെ രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. പവന് 1520 രൂപ വര്‍ധിച്ച് ഇന്നത്തെ വില 1,18,320 രൂപയായി. അന്താരാഷ്ട്ര തലത്തിലും സ്വര്‍ണവില ഉയരുകയാണ്. ഇതാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. അതേസമയം 18കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 96,808രൂപയും 24കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1,29,080രൂപയുമാണ് ഇന്നത്തെ വില. സ്വർണത്തിനൊപ്പം വെള്ളിവിലയും ഉയരുന്നുണ്ട്. ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ വില 300രൂപയാണ്. അവധിക്കാലവും ആഘോഷങ്ങളും വരാനിരിക്കേ സ്വർണവില ഇനിയും കുതിച്ചുയരുമെന്നാണ് വ്യാപാരികളും പ്രതീക്ഷിക്കുന്നത്.
ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്നതും സ്വര്‍ണം ഇറക്കുമതിയുടെ ചെലവ് വര്‍ധിപ്പിക്കുന്നതും സ്വര്‍ണവിലയിലെ വര്‍ധനവിനെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. വിപണിയിലെ മാറ്റങ്ങളും ആഗോളതലത്തിലുള്ള അനിശ്ചിതത്വവുമാണ് ഇരുലോഹങ്ങളുടെയും വിലയെ സ്വാധീനിക്കുന്നത്. ഭൗമരാഷ്ട്രീയ ആശങ്കകളും യുഎസിലെ വ്യാപാരനയങ്ങളിലുള്ള മാറ്റങ്ങളും നിക്ഷേപകരെ സ്വർണത്തിലേക്കും വെള്ളിയിലേക്കും ആകർഷിക്കുന്നുണ്ട്.
