സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. 440 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്നലെ മൂന്ന് തവണ കൂടിയതിന്‍റെ തുടർച്ചയായിട്ടാണ് ഇന്നും വില വര്‍ധിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ വില വര്‍ധനവും ഇന്ത്യന്‍ വിപണിയുടെ മൂല്യം ഇടിഞ്ഞതും വില വര്‍ധിക്കാന്‍ കാരണമായി. വെനസ്വേല-യുഎസ് പ്രതിസന്ധിയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ കൂടാന്‍ പ്രധാന കാരണം. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് 101,800 രൂപയാണ് വില. കഴിഞ്ഞദിവസം മൂന്ന് തവണ കൂടി 101,360 ല്‍ എത്തിനില്‍ക്കുകയായിരുന്നു. 1,760 രൂപയുടെ വര്‍ധനവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് വീണ്ടും 440 രൂപ വര്‍ധിച്ചിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണം ഗ്രാം വില 12725 രൂപയാണ് .
18 കാരറ്റ് പവന് ഇന്നത്തെ വിപണിവില 84,520 രൂപയും ഗ്രാമിന് 10565 രൂപയുമാണ്. വെള്ളിവിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാമിന് 225 രൂപയും 10 ഗ്രാമിന് 2250 രൂപയാണ്. രാജ്യാന്തര വിപണിയില്‍ ഇന്നലെ 4372 ഡോളറായിരുന്നെങ്കില്‍ ഇന്ന് 4451 ഡോളറായി വര്‍ധിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നുണ്ട്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
