കേരളത്തില്‍ ഇന്ന് മാറ്റമില്ലാതെ സ്വര്‍ണവില. ഇന്നലെ രാവിലെ വര്‍ധിച്ചുനിന്ന വില ഉച്ചയോടെ കുറഞ്ഞിരുന്നു. അതേ വില തന്നെ ഇന്ന് രാവിലെയും തുടരുകയാണ്. ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 115,800 രൂപയാണ് വിപണിവില. ഇന്നലെ രാവിലെ കൂടിനിന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുറയുകയായിരുന്നു. 1,15,800 രൂപയായിരുന്നു ഇന്നലെ ഉച്ചയ്ക്ക് ശേഷമുളള വില. ഒരു ഗ്രാം സ്വര്‍ണത്തിന് 14475 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ രാവിലെ പവന് 1,16,480 രൂപയും ഗ്രാമിന് 14,560 രൂപയുമായിരുന്നു.
സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിലയിലെ ഈ കയറ്റിറക്കങ്ങള്‍ ആശങ്കയാണ്. അന്താരാഷ്ട്ര വിപണിയില്‍ അനിശ്ചിതത്വം വ്യാപിച്ചാല്‍ സ്വാഭാവികമായും സ്വര്‍ണവില ഉയരാന്‍ സാധ്യതയുണ്ട്. ഇത് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കും. നിലവില്‍ 1.25 ലക്ഷത്തിലധികം രൂപയെങ്കിലും നല്‍കാതെ ഒരു പവന് സ്വര്‍ണം ലഭിക്കില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെടുമോ അതോ കൂടുതല്‍ സങ്കീര്‍ണമാകുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ വില ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.
