ഇന്നലെ രാവിലെയും ഉച്ചക്കുമായി കുതിച്ചുയർന്ന സ്വർണവില ഇന്ന് കുറഞ്ഞു. 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 1,07,720 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 13,465 രൂപയും. ഇന്നലെ ഒടുവില്‍ മാറിയ വിലയുമായി താരതമ്യം ചെയ്ത് നോക്കുമ്പോള്‍ 480 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 60 രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 88,520 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 11,065 രൂപയും. ഗ്രാമിന് 50 രൂപയാണ് ഇന്ന് കുറഞ്ഞത്. എന്നാല്‍ വെള്ളിവില വ്യത്യാസമില്ലാതെ തുടരുകയാണ്. ഇന്നലെ ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായിരുന്ന വെള്ളിവില ഇന്നും അതേ നിരക്കില്‍ത്തന്നെയാണ് ഉള്ളത്.
ഇന്നലെ രണ്ട് തവണ വില വര്‍ധിച്ച ശേഷമാണ് ഇന്ന് സ്വർണവിലയിൽ നേരിയ കുറവുണ്ടായത്. ഇപ്പോഴുണ്ടാകുന്ന ചെറിയ വിലക്കുറവുകളില്‍ സന്തോഷിക്കേണ്ടതില്ല എന്നും ഇനിയും വില കുതിച്ചുയരാനാണ് സാധ്യതയയെന്നും പറയുകയാണ് വിപണി വിദഗ്ധര്‍. ആഗോളവിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ് കേരളവിപണിയിലും പ്രകടമാകുന്നത്. രൂപയുടെ മൂല്യം ഉയര്‍ന്നതും വിലവര്‍ധനവിന് കാരണമായിട്ടുണ്ട്. ഡോളര്‍ ഉപേക്ഷിച്ച് ആളുകള്‍ സ്വര്ണനിക്ഷേപത്തിലേക്കും ഓഹരിവിപണിയിലും ശ്രദ്ധ ചെലുത്തുന്നു എന്നതും പുതിയ മാറ്റങ്ങളാണ്.
