വിലയിടിവിന് ഇന്ന് ഫുൾ സ്റ്റോപ്പ്; സ്വർണവില വീണ്ടും കൂടി; ഇന്ന് മാത്രം പവന് കൂടിയത് 1920 രൂപ

കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. ഇന്നലെ രണ്ട് തവണ കുറഞ്ഞ ശേഷമാണ് ഇന്ന് സ്വര്‍ണവില വര്‍ധിച്ചത്. 240 രൂപയുടെ കൂടുതലാണ് ഗ്രാമിന് ഇന്നുണ്ടായിട്ടുള്ളത്. പവന് 1,920 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്. 1,15,680 രൂപയാണ് ഇന്ന് ഒരു പവൻ സ്വര്‍ണവില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 14,460 രൂപയാണ് വിപണിവില. രണ്ട് ദിവസമായി വിലയില്‍ വലിയരീതിയിലുളള കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 22 കാരറ്റിന് 1,13,760 രൂപയിലാണ് ഒടുവില്‍ വ്യാപാരം നടന്നത്. ഗ്രാമിന് 14,220 രൂപയിലും. ഇന്ന് 18 കാരറ്റ് സ്വര്‍ണവിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. 11,880രൂപയാണ് 18 കാരറ്റ് 1 ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന് 95,040 രൂപയും. ഒരു ഗ്രാമിന് 195 രൂപയുടെയും പവന് 1,560 രൂപയുടെയും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഗ്രാമിന് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമായി കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വര്‍ണവിലയിലുണ്ടായ കുറവ് ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതായിരുന്നു. ഇന്നലെ രാവിലെയും വൈകിട്ടുമായി രണ്ട് തവണയാണ് വില കുറഞ്ഞത്. ഇന്നലെ മാത്രം 2400 രൂപയുടെ കുറവുണ്ടായി. അതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ സ്വർണവിലയിൽ വർധന രേഖപ്പെടുത്തുന്നത്.