സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ രാവിലെ 22 കാരറ്റ് സ്വര്‍ണം പവന് 1040 രൂപ കുറഞ്ഞെങ്കിലും വൈകിട്ടോടെ 800 രൂപ കൂടി 1,12,960 രൂപയിലെത്തിയിരുന്നു. ഇതേ വിലയ്ക്കാണ് ഇന്നും വില്‍പ്പന പുരോഗമിക്കുന്നത്. ഗ്രാമിന് 14,120 രൂപയാണ് വില. 18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 11,605 രൂപ, 14 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 9,035 രൂപ, 9 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 5,825 രൂപ എന്നിങ്ങനെയാണ് ഗ്രാമിന്റെ വില. അതേസമയം വെള്ളി ഇന്നും ഗ്രാമിന് 260 രൂപ തോതിലാണ് വില്‍പ്പന നടക്കുന്നത്.
കഴിഞ്ഞ നാല് ആഴ്ചകളായി വിലയില്‍ ഉണ്ടായ വലിയ വര്‍ധയ്ക്ക് ശേഷം, ഡോളര്‍ ശക്തിപ്രാപിച്ചതും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയും കാരണമാണ് ഈ ആഴ്ചയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില താഴേക്ക് പോയത്. അതേസമയം രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വില നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.05 ശതമാനം കൂടി 4,708.69 ഡോളറിലെത്തി. വൈകിട്ടോടെ വില ഉയര്‍ന്നേക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
