നാലാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : വെള്ളനാട് നാലാം ക്ലാസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

വെള്ളനാട് സ്വദേശികളായ ശ്രീക്കുട്ടി മഹേഷ് ദമ്പതികളുടെയും മകൾ ദിൽഷിത (10) യാണ് മരിച്ചത്.

കുട്ടിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു, അനിയത്തിക്കൊപ്പം കളിക്കുന്നതിനിടെ തർക്കമുണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്, ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ വിദ്യാർത്ഥിയാണ്.