നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെയ്യ്; കുട്ടികളുടെ ഭക്ഷണത്തില്‍ നെയ്യ് ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെയ്യ്. ആരോഗ്യകരമായ കൊഴുപ്പ്, ആന്‍റി ഓക്സിഡന്‍റുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എ, ഡി, ഇ, കെ, പ്രോട്ടീന്‍, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ എന്നിവ നെയ്യില്‍ അടങ്ങിയിരിക്കുന്നു.

അതിനാല്‍ നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെയ്യ് പതിവായി കുട്ടികള്‍ക്ക് കൊടുക്കുന്നത് അവരുടെ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നെയ്യ് കുട്ടികളില്‍ ഓര്‍മ്മ ശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രോട്ടീനും ആന്‍റി ഓക്സിഡന്‍റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നെയ്യ് ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും സഹായിക്കും. വിറ്റാമിന്‍ ഡിയും കാത്സ്യവും അടങ്ങിയ നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്

എല്ലുകളുടെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ഒമേഗ 3  ഫാറ്റി ആസിഡും മറ്റ് വിറ്റാമിനുകളും അടങ്ങിയ നെയ്യ് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും നെയ്യിലുണ്ട്. ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ ഇയും അടങ്ങിയ നെയ്യ് ചര്‍മ്മത്തിന് ഈര്‍പ്പവും തിളക്കവും ആരോഗ്യവും നിലനിര്‍ത്താനും സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.