ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍; ജീവനക്കാരി ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ്; പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും

പത്തനംതിട്ട: ഗവിയില്‍ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കും.

മരിച്ച അങ്കണവാടി ജീവനക്കാരി ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇൻക്വസ്റ്റിന് ശേഷമുള്ള പോലീസ് വിലയിരുത്തല്‍.

എന്നാല്‍ പോസ്റ്റുമോട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.

കൊലപാതക ശേഷം രക്ഷപെടാൻ ശ്രമിച്ച വിനോദിനെ വള്ളക്കടവ് ചെക്ക്പോസ്റ്റിന് സമീപം വെച്ച്‌ പിടികൂടി ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തി.

ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും.