കോട്ടയത്ത് കഞ്ചാവ് കേസിൽ എക്സൈസിനെ കണ്ടു ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ

കോട്ടയം : കഞ്ചാവ് കേസിൽ എക്സൈസിനെ കണ്ടു ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ. കോട്ടയത്തെ പ്രധാന കഞ്ചാവിടപാടുകാരനായ ബാദുഷ ഷാഹിൽ (29) ആണ് അറസ്റ്റിലായിരിക്കുന്നത്.

ഇന്നലെ വൈകിട്ട് ഇയാളും സുഹൃത്തായ താരിഫും ചേർന്ന് കഞ്ചാവ് പായ്ക്കറ്റുകളിലാക്കുമ്പോൾ എക്സൈസ് സംഘം പ്രദേശം വളയുകയായിരുന്നു. തുടർന്ന് എക്സൈസ് സംഘത്തെ വെട്ടിച്ച് കടന്ന് കളഞ്ഞ ബാദുഷ കടന്നു കളയുകയായിരുന്നു, സുഹൃത്തായ താരിഫിനെ ഇന്നലെ തന്നെ എക്സൈസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാദുഷയും അറസ്റ്റിലായത്.

ഇയാൾ കേസിലെ രണ്ടാം പ്രതിയാണ്,ഇവരിൽ നിന്നും ഒരു കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്.

ഇയാളുടെ പേരിൽ കോട്ടയത്തെ വിവിധ സ്റ്റേഷനുകളിൽ മയക്ക്മരുന്ന്, അടിപിടി ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്.ഒപ്പം

എക്സൈെസിലും പോലീസിലും പ്രതിയുടെ പേരിൽ മേജർ മയക്ക്മരുന്ന് കേസുകളും നിലനിൽക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

എക്സൈസ് സംഘത്തിൽ കോട്ടയം സർക്കിൾ ഇൻസ്പെകാർ സജികുമാർ വി ആർ, അസി എക്സൈസ് ഇൻസ്പെക്ടർമാരായ ആനന്ദ് രാജ് ബി, സന്തോഷ് കുമാർ ബി, കണ്ണൻ സി, സിവിൽ എക്സൈസ് ഓഫീ സർ അനീഷ് രാജ് കെ ആർ, എക്സൈസ് ഡ്രൈവർ സുരേഷ് ബാബു എന്നിവരാണ് ഉണ്ടായിരുന്നത്.