പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനവിലയിൽ വർധന; പെട്രോളിനും ഡീസലിനും 3 രൂപ വീതം കൂട്ടി

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടി. ലിറ്ററിന് മൂന്ന് രൂപയാണ് വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ആഗോളതലത്തില്‍ ഇന്ധന വില വര്‍ധിച്ചതോടെയാണ് രാജ്യത്തും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ നിലവില്‍ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമായി. പെട്രോളിന് കൊല്‍ക്കത്തയില്‍ 108.74 രൂപയും മുംബൈയില്‍ 103.67 രൂപയുമായി. ഡീസലിന് കൊല്‍ക്കത്തയില്‍ 95.13 രൂപയും മുംബൈയില്‍ 93.14 രൂപയും ചെന്നൈയില്‍ 95.25 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 110.76 രൂപയും ഡീസലിന് 99.64 രൂപയുമായി.

കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. ഇതിനിടെയാണ് ഇന്ധനവില വർധനവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വില വർധനവുണ്ടായിരിക്കുന്നത്.