സ്വന്തം ലേഖിക
തിരുവനന്തപുരം: രുചിപ്രേമികള്‍ക്ക് പ്രിയങ്കരമായ ഷവര്‍മ വില്ലൻ വേഷത്തിലാണ്.
കോട്ടയം കിടങ്ങൂര്‍ സ്വദേശി രാഹുല്‍ കഴിഞ്ഞ ദിവസം മരിച്ചതും ഷവര്‍മയില്‍ നിന്ന് വിഷബാധയേറ്റെന്നാണ് സംശയം. ബാക്ടീരിയ സാന്നിദ്ധ്യമുണ്ടെങ്കില്‍ ഷവര്‍മ മനുഷ്യന്റെ ജീവനെടുക്കുന്ന വിഷമായേക്കും.
ഷവര്‍മയെ വിഷമയമാക്കുന്നത് പഴകിയ മാംസത്തില്‍ വ്യാപിക്കുന്ന സ്റ്റഫൈലോ കോക്കസ് ബാക്ടീരിയയാണ്.
ഈ ബാക്ടീരിയയുടെ സാന്നിദ്ധ്യമുള്ള മാംസം എത്ര വലിയ തീയില്‍ വേവിച്ചാലും ബാക്ടീരിയ മാത്രമേ നശിക്കൂ, ആഹാരത്തിലെ വിഷാംശം നിലനില്ക്കും.
കൈകാര്യം ചെയ്യുന്നവരുടെ കൈകളില്‍ സ്റ്റഫൈലോകോക്കസിന്റെ സാന്നിദ്ധ്യമുണ്ടെങ്കിലും ഭക്ഷണം വിഷമയമാകും. ബാക്ടീരിയ കലര്‍ന്ന ഭക്ഷണം കഴിച്ചാല്‍ രണ്ടുമുതല്‍ ആറ് മണിക്കൂറിനകം ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാകും.
ഷവര്‍മ കഴിച്ച് രണ്ടോ മൂന്നോ ദിവസത്തിനു ശേഷം ഭക്ഷ്യവിഷബാധയുണ്ടായാല്‍ കുറ്റം കണ്ണുമടച്ച് ഷവര്‍മയുടെ മേല്‍ കെട്ടിവയ്ക്കരുതെന്ന് സാരം.
