തിയേറ്ററിൽ മികച്ച അഭിപ്രായം നേടിയ ബേബി ഗേൾ ഒടിടിയിലേക്ക്; സ്ട്രീമിങ് തിയതി പുറത്ത്

ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ നിവിൻ പോളി ചിത്രമാണ് ബേബി ഗേൾ. തിയേറ്ററിൽ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തിയേറ്റർ റണ്ണിന് ശേഷം ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ഫെബ്രുവരി 12 ന് സോണി ലീവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയായ ഈ ചിത്രം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നടക്കുന്ന ഒരു കഥയാണ്. ഒരു നവജാത ശിശുവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ബോബി സഞ്ജയ്, അരുൺ വർമ്മ വിജയകൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണിത്.

സാധാരണക്കാരന്റെ മനസ്സിൽ തൊടുന്ന പ്രകടനങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നിവിൻ പോളി ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ബേബി ഗേൾ അരുൺ വർമ്മയാണ് സംവിധാനം ചെയ്തത്. റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയാണ് ഈ ചിത്രം. അത്തരത്തിലുള്ള ചിത്രങ്ങൾ ഒരുക്കുന്നതിനുള്ള ബോബി സഞ്ജയ് ടീമിന്റെ മികവും പ്രേക്ഷകർക്ക് സുപരിചിതമാണ്. മാജിക് ഫ്രെയിംസിന് വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.