കൊല്ലം: കൊല്ലം കടയ്ക്കലില്‍ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
അയിരക്കുഴി സ്വദേശിനിയായ വൈഷ്ണവി(23)യാണ് മരിച്ചത്. കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു.
ബന്ധുക്കളും നാട്ടുകാരും ചേർന്ന് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
കടയ്ക്കല്‍ പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അസ്വാഭാവിക മരണത്തിന് കേസെടുത്തു.
