പത്തനംതിട്ട: പത്തനംതിട്ടയിലെ കള്ളവോട്ട് ആരോപണത്തില്‍ 3 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
രണ്ട് പോളിങ് ഓഫിസർമാരെയും ബിഎല്‍ഒയെയും ആണ് സസ്പെൻഡ് ചെയ്തത്. ബിഎല്‍ഒ അമ്പിളി ദേവി, പോളിങ് ഓഫിസർമാരായ ദീപ, കല എസ്. തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
മരിച്ചയാളുടെ വോട്ട് മരുമകള്‍ രേഖപ്പെടുത്തിയെന്നാണ് പരാതി. വീഴ്ച ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഈ വോട്ട് അസാധുവായി കണക്കാക്കും.
