ഏറ്റുമാനൂർ നഗരസഭ വെജിറ്റബിൾ മാർക്കറ്റ് യാഡിന്റെ കോൺക്രീറ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ബസ്റ്റാൻഡ് അടച്ചു; യാത്രക്കാർ ദുരിതത്തിൽ.

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ : നഗരസഭ വെജിറ്റബിള്‍ മാര്‍ക്കറ്റ്‌ യാഡിന്റെ കോണ്‍ക്രീറ്റ്‌ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ ബസ്‌റ്റാന്‍ഡ്‌ അടച്ചതോടെ യാത്രക്കാര്‍ ദുരിതത്തിൽ.

ഒരാഴ്‌ചത്തേക്കാണു സ്‌റ്റാന്‍ഡ്‌ അടച്ചിട്ടിരിക്കുന്നത്‌. വെജിറ്റബിള്‍ മാര്‍ക്കറ്റ്‌ യാര്‍ഡിന്റെ കോണ്‍ക്രീറ്റ്‌ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്‌. കോണ്‍ക്രീറ്റ്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസമാണു ബസ്‌ സ്‌റ്റാന്‍ഡിലെക്കുള്ള പ്രവേശന കവാടം അടച്ചത്‌. മത്സ്യ മാര്‍ക്കറ്റിന്റെ മുന്‍വശത്തുള്ള ഗ്രൗണ്ടാണു താല്‍ക്കാലികമായി ബസ്‌റ്റാന്‍ഡായി ഉപയോഗിക്കുന്നത്‌. മഴ ശക്‌തമായാല്‍ യാത്രക്കാര്‍ക്കു മഴ നനയാതെ കയറി നില്‍ക്കുന്നതിനുള്ള സജ്‌ജീകരണം ഇല്ലാത്തതു യാത്രക്കാരെ വലയ്‌ക്കും. ദിവസവും നൂറുകണക്കിനു സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌റ്റാന്‍ഡില്‍ എത്തുന്നുണ്ട്‌. മത്സ്യ മാര്‍ക്കറ്റില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധവും യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിക്കുന്നുണ്ട്‌.