ഈരാറ്റുപേട്ട: നഗരസഭാ സ്വകാര്യ ബസ് സ്‌റ്റാൻഡ് പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് നഗരസഭാ കൗൺസിലിൻ്റെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു.
പ്രധാന തീരുമാനങ്ങൾ:
. മാർച്ച് 20, 21, 22 തിയതികളിൽ തടത്തിൽ ജ്വല്ലറി ജംക്ഷൻ മുതൽ മസാഫി റെഡിമെയ്‌ഡ് ഷോപ്പ് വരെയുളള റോഡിന്റെ ഇരുവശത്തുമുളള കച്ചവട സ്‌ഥാപനങ്ങളുടെ പ്രവർത്തനവും കാൽനടയാത്രയും വാഹന ഗതാഗതവും രാവിലെ 8മുതൽ വൈകിട്ട് 5 വരെ നിരോധിച്ചു.
. സെൻട്രൽ ജംക്ഷൻ ഭാഗത്തുനിന്ന് പൂഞ്ഞാർ, തീക്കോയി ഭാഗത്തേക്കു പോകുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുളള വാഹനങ്ങൾ കുരിക്കൾ നഗർ ജംക്ഷനിൽ നിന്നു മാർക്കറ്റ് റോഡ് വഴിതിരിഞ്ഞു പോകണം.
. മാർക്കറ്റ് റോഡിൽ കുരിക്കൾ നഗർ ജംക്‌ഷൻ മുതൽ വിൻമാർട്ട് ജംക്ഷൻ വരെയും മുനിസിപ്പൽ റോഡിൽ ബാങ്ക് ജംക്ഷൻ മുതൽ കൃഷിഭവൻ വരെയും ഓട്ടോറിക്ഷയുൾപ്പെടെയുളള വാഹന പാർക്കിങ് ഈ ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ നിരോധിച്ചു.
