ഇ .പി ജയരാജൻ നല്‍കിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയില്‍ ഹാജരാകാൻ ഉത്തരവ്

കണ്ണൂർ: ശോഭാ സുരേന്ദ്രന് എതിരായി ഇ .പി ജയരാജൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ മാനനഷ്ടക്കേസില്‍ പ്രതിയായ ശോഭാ സുരേന്ദ്രൻ ഹാജരാകണമെന്ന് ഉത്തരവ് ചെയ്‌ത്‌ സമ്മൻസ് അയച്ചു.

 

ശോഭാ സുരേന്ദന് എതിരായി 2024-ല്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസ് അനന്തമായി നീണ്ടു പോകുന്നു എന്ന് പരാതിപ്പെട്ട് ഇ .പി ജയരാജൻ ഈ വർഷം ഫെബ്രുവരി മാസത്തില്‍ വീണ്ടും ഹൈക്കോർട്ടിനെ സമീപിച്ചിരുന്നു. ഹൈക്കോർട്ട് ഫെബ്രുവരി 19 -ാം തിയതി ലെ ഉത്തരവില്‍ കണ്ണൂർ കോടതിയിലെ കേസ് അടിയന്തിരമായി തീർപ്പാക്കാൻ നിർദേശം നല്‍കിയിരുന്നു. ഹൈക്കോർട്ടിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ശോഭാ സുരേന്ദ്രൻ ഉടൻ തന്നെ കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ച്‌ സമ്മൻസ് അയക്കാൻ ഇടയായത്.

 

 

 

2024 ഏപ്രിലില്‍ ഇ .പി ജയരാജൻ ബിജെപിലേയ്ക്ക് വരാൻ ശോഭാ സുരേന്ദ്രൻ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചർച്ച ചെയ്തു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെയാണ് ഇ .പി ജയരാജൻ കോടതിയെ സമീപിച്ചത്. കേസ് ഉടനടി തെളിവെടുത്ത് തീർപ്പാക്കണമെന്നാണ് ഹൈക്കോടതി നിർദേശം.