സുല്‍ത്താൻ ബത്തേരി: കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി.
വടക്കനാട് സ്വദേശി രാജീവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാട്ടാനയനുടെ ആക്രമണമെന്നാണ് സംശയിക്കുന്നത്.
രാത്രി കൃഷിയിടത്തില്‍ ആനയിറങ്ങിയതറിഞ്ഞ് തുരത്താൻ പോയതായിരുന്നു രാജീവ്. ഏറെ നേരെ കഴിഞ്ഞിട്ടും തിരികെയെത്താതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലില്‍ അബോധാവസ്ഥയില്‍ നിലത്ത് കിടക്കുന്ന രാജീവിനെ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
