കോട്ടയം: ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ ഇല്ലാത്ത വീടുകള്‍ ഇന്നുണ്ടാവില്ല. വിരലില്‍ എണ്ണാവുന്നതിലും അധികം ഉപകരണങ്ങള്‍ വീടുകളില്‍ ഉണ്ടാവും.
പുതിയത് വാങ്ങുന്നതിനനുസരിച്ച് പഴയത് നിങ്ങള്‍ ഉപേക്ഷിക്കാറുണ്ടോ. ഭൂരിഭാഗം വീടുകളിലും ഉപയോഗ ശേഷവും ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ സൂക്ഷിക്കുന്നത് കാണാൻ സാധിക്കും. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ. വീട്ടില്‍ ഇലക്‌ട്രോണിക്സ് മാലിന്യങ്ങള്‍ സൂക്ഷിക്കുന്നത് വൻ ആപത്തുകളെ ക്ഷണിച്ചുവരുത്തുന്നതാണ്. വീട്ടില്‍ നിന്നും നീക്കം ചെയ്യേണ്ട ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കിയാലോ.
ബള്‍ബുകള്‍
പലവീടുകളിലെയും സ്ഥിരം കാഴ്ചയാണ് കേടുവന്ന ബള്‍ബുകള്‍ ട്യൂബ് ലൈറ്റുകള്‍ എന്നിവ കളയാതെ വീടിന്റെ ഒരു മൂലക്കോ പുറത്തോ സൂക്ഷിക്കുന്ന രീതി. ഇവയില്‍ പലതരം രാസവസ്തുക്കളും വാതകങ്ങളും നിറഞ്ഞിട്ടുണ്ട്. ഇത് പൊട്ടിത്തെറിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായാല്‍ വലിയ രീതിയുള്ള അപകടങ്ങള്‍ ഉണ്ടാവും. അതിനാല്‍ തന്നെ പഴയ ബള്‍ബ്, ട്യൂബ് എന്നിവ വീട്ടില്‍ സൂക്ഷിക്കരുത്.
ഇയർ ഫോണ്‍
ഇയർ ഫോണ്‍ കേടാവുന്നതിന് അനുസരിച്ച് പുതിയത് വാങ്ങികൊണ്ടേയിരിക്കാറുണ്ട്. എന്നാല്‍ പഴയ ഇയർ ഫോണുകളോ? ബാഗിലോ, ഡ്രോയറിലോ ഒക്കെയാവും ഉണ്ടാവുക. ഇതില്‍ ബാറ്ററികളുണ്ട്. അവ ലീക്കേജ് ഉണ്ടായാല്‍ ആരോഗ്യത്തിനും പ്രകൃതിക്കും ഹാനികരമാണ്. ഇവ സംസ്കരിക്കാൻ പല രീതികളുണ്ട്. അവ മനസിലാക്കി മാത്രമേ സംസ്കരിക്കാൻ പാടുള്ളൂ.
മൊബൈല്‍ ഫോണ്‍
പലതരത്തിലാണ് മൊബൈല്‍ ഫോണുകള്‍ ഉള്ളത്. ഇതില്‍ പലതരം കെമിക്കലുകള്‍ അടങ്ങിയ ബാറ്ററികളുണ്ടാവും. ഉപയോഗം കഴിഞ്ഞ പഴയ മൊബൈല്‍ ഫോണുകള്‍ സൂക്ഷിച്ചാല്‍ ബാറ്ററി വീർത്ത് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. അതിനാല്‍ തന്നെ പഴയ മൊബൈല്‍ ഫോണുകള്‍ വീട്ടില്‍ സൂക്ഷിക്കാതെ ഉപേക്ഷിക്കുന്നതാണ് നല്ലത്.
