വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഡിവൈഎഫ്ഐ നേതാവിൻ്റെ അധിക്ഷേപ ഓഡിയോ സന്ദേശം. സോണിയാ ഗാന്ധിയെയും അടൂർ പ്രകാശിനേയും അധിക്ഷേപിച്ച് ഡിവൈഎഫ്ഐ നേതാവ് പുഷ്കിൻ സിഎം ആണ് ഓഡിയോ സന്ദേശം പങ്കുവെച്ചത്. ഡിവൈഎഫ്ഐ നേതാവിനെതിരെ യൂത്ത് കോൺഗ്രസ് മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡിവൈഎഫ്ഐ കാരശ്ശേരി നോർത്ത് മേഖല സെക്രട്ടറി പുഷ്കിൻ സി എമ്മിനെതിരെയാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. കാരശ്ശേരി കാരമൂല നാട്ടുകൂട്ടം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, അടൂർ പ്രകാശ് എന്നിവരെ പരനാറി എന്ന് വിളിച്ചു അധിക്ഷേപിച്ചു എന്നാണ് പരാതി. ഐടി ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡൻ്റ് നിഷാദ് ആണ് പരാതി നൽകിയിരിക്കുന്നത്.
വാട്സ്ആപ്പ് ഗ്രൂപ്പിൽ ഡിവൈഎഫ്ഐ നേതാവിൻ്റെ അധിക്ഷേപ ഓഡിയോ സന്ദേശം; അധിക്ഷേപിച്ചത് സോണിയാ ഗാന്ധിയെയും അടൂർ പ്രകാശിനെയും, പരാതി നൽകി
