പുതിയ സിനിമാ റിലീസ് ചെയ്യുന്നതിന് മുൻപേ ഭക്തിവഴിയില്‍…! പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്

പയ്യന്നൂര്‍: നടിയെ അക്രമിച്ച കേസില്‍ നിന്നും കുറ്റവിമുക്തനായ ശേഷം ചലച്ചിത്ര താരം ദിലീപ് പയ്യന്നൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി.

ശനിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം ക്ഷേത്രത്തില്‍ സ്വര്‍ണ്ണവേലും നെയ്യമൃതും വെച്ച്‌ പ്രാര്‍ത്ഥന നടത്തി.

ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ പി സുനില്‍കുമാര്‍ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ അനില്‍ പുത്തലത്ത്, ശ്രീനിവാസന്‍ കാമ്പ്രത്ത്, അഡ്വ.സുരേഷ് പാറന്തട്ട, ക്ഷേത്രജിവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ശനിയാഴ്ച്ച രാവിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും പ്രാര്‍ത്ഥന നടത്തിയി രുന്നു.