ചലച്ചിത്ര താരം മമ്മൂട്ടിയുടെ പേരിൽ പൂതക്കുഴി ശ്രീകൃഷ്ണ‌സ്വാമി ക്ഷേത്രത്തിൽ ധന്വന്തരാർച്ചന

ചേനപ്പാടി: ചലച്ചിത്ര താരം മമ്മൂട്ടിയുടെ പേരിൽ പൂതക്കുഴി ശ്രീകൃഷ്ണ‌സ്വാമി ക്ഷേത്രത്തിൽ ധന്വന്തരാർച്ചന.

പൂതക്കുഴി ഭക്തജന സമിതിയാണ് ഇന്നലെ രാവിലെ അർച്ചന നടത്തിയത്.

മുഹമ്മദ്‌കുട്ടി – വിശാഖം നക്ഷത്രം എന്ന പേരിലായിരുന്നു അർച്ചന.

മേൽശാന്തി സുജിത് നാരായണൻ നമ്പൂതിരി അർച്ചന നടത്തി പ്രസാദം കൈമാറി.