കൊച്ചി: കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡില്‍ ജോലി അവസരം. ഷിപ്പ് ഡിസൈൻ അസിസ്റ്റന്റിനെ വിഭാഗത്തിലാണ് ഒഴിവുകള്‍ വന്നിരിക്കുന്നത്.
കരാർ അടി സ്ഥാനത്തില്‍ മൂന്ന് വർഷത്തേക്കാണ് നിയമനം. മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍ വിഭാഗങ്ങളിലായി ആകെ 31 ഒഴിവുകളാണ് ഉള്ളത്.
അസിസ്റ്റന്റ് (മെക്കാനിക്കല്‍)
ഷിപ്പ് ഡിസൈൻ അസിസ്റ്റന്റ് (മെക്കാനിക്കല്‍) വിഭാഗത്തില്‍ 20 ഒഴിവുണ്ട്. (ജനറല്‍ -13, എസ്‌സി-5. ഇഡബ്ല്യുഎസ്-2), ശമ്പളം: 24400 രൂപ (ആദ്യ വർഷം), 25100 രൂപ (രണ്ടാംവർഷം), 25900 രൂപ (മൂന്നാം വർഷം). യോഗ്യത: സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കല്‍ എജുക്കേഷനില്‍ നിന്ന് 60 ശതമാനം മാർക്കോടെ മെക്കാനിക്കല്‍ എൻജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. രണ്ട് വർഷ പ്രവൃത്തിപരിചയം (ഷിപ്‌യാഡ്. എൻജിനീയറിങ് കമ്ബനി, ഗവണ്‍മെന്റ്/സെമി ഗവണ്‍മെൻ്റ് കമ്പനി, പ്രൈവറ്റ് ഡിസൈൻ എസ്റ്റാബ്ലിഷ്മെൻ്റ്, കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെൻ്റ്).
പ്രായം: 30 വയസ്സ് കവിയരുത് (2025 മേയ് 16 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്). സംവരണവിഭാഗങ്ങള്‍ക്ക് പ്രായത്തില്‍ ഇളവുണ്ട്.
ഷിപ്പ് ഡിസൈൻ അസിസ്റ്റൻ്റ് (ഇലക്‌ട്രിക്കല്‍)
ഈ വിഭാഗത്തില്‍ ആകെ 11 ഒഴിവാണുള്ളത്. 11 (ജനറല്‍ -7, ഒ ബി സി-3. ഇഡ ബ്ല്യു എ സ്-1), ശമ്പളം: 24400 രൂപ (ആദ്യ വർഷം), 25100 രൂപ (രണ്ടാം വർഷം), 25900 രൂപ (മൂന്നാം വർഷം), യോഗ്യത: സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കല്‍ എജുക്കേഷനില്‍ നിന്ന് 60 ശതമാനം മാർക്കോടെ ഇലക്‌ട്രിക്കല്‍ എൻജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. രണ്ട് വർഷ പ്രവൃത്തിപരിചയം (ഷിപ്‌യാഡ്, എൻജിനീയറിങ് കമ്ബനി, ഗവണ്‍ മെൻ്റ്/സെമി ഗവണ്‍മെൻ്റ് കമ്ബനി പ്രൈവറ്റ് ഡിസൈൻ എസ്റ്റാബ്ലി ഷ്മെൻ്റ്, കൊമേഴ്‌സ്യല്‍ എസ്റ്റാ ബ്ലിഷ്‌മെന്റ്റ്).
പ്രായം: 30 വയസ്സ് കവിയരുത് (2025 മേയ് 16 അടി സ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്). സംവരണവിഭാഗങ്ങള്‍ക്ക് പ്രായത്തില്‍ ഇളവുണ്ട്.
തിരഞ്ഞെടുപ്പ്: 100 മാർക്കിന്റെ പ്രാക്ടിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാന ത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ (രണ്ട് തസ്തിക യ്ക്കും): കൊച്ചിൻ ഷിപ‌്യാഡിന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനാ യി അപേക്ഷിക്കണം. അവസാന തീയതി: മേയ് 16. വെബ്സൈറ്റ് www.cochinshipyard.in
അഭിമുഖം
തിരുവനന്തപുരം സർക്കാർ ആർട്സ് കോളേജില്‍ 2025-26 അധ്യയന വർഷത്തില്‍ ബയോകെമിസ്ട്രി വിഭാഗത്തില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായി മേയ് 27 രാവിലെ 11 മണിക്ക് അഭിമുഖം നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർ ബയോഡാറ്റ, അസ്സല്‍ സർട്ടിഫിക്കറ്റുകള്‍ സഹിതം പ്രിൻസിപ്പാളിന്റെ ചേമ്പറില്‍ അഭിമുഖത്തിന് ഹാജരാകണം.
കരാർ നിയമനം
കേരള സംസ്ഥാന കളിമണ്‍പാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കണ്‍സള്‍ട്ടന്റ് പ്രോജക്‌ട് മാനേജർ തസ്തികയില്‍ കരാർ നിയമനം നടത്തുന്നു. മേയ് 20 മുതല്‍ ജൂണ്‍ 5 വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങള്‍ക്ക്: www.cmd.kerala.gov.in .
ക്ലർക്ക്
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റില്‍ ക്ലർക്ക് തസ്തികയില്‍ കരാർ നിയമനത്തിന് മേയ് 21ന് അഭിമുഖം നടത്തും. എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രവർത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം രാവിലെ 10ന് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റില്‍ ഹാജരാകണം. വിലാസം:ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, ടി.സി.9/1023(1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം.
സൗണ്ട് എൻജിനിയർ
സംസ്ഥാനത്തെ ഒരു സർക്കാർ കോളേജില്‍ സൗണ്ട് എനജിനിയർ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 18- 41 വയസ് (01.01.2025 ന് 41 വയസ് കവിയാൻ പാടില്ല). സൗണ്ട് എൻജിനിയറിങ്ങില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയും റെക്കോഡിങ് സ്റ്റുഡിയോയില്‍ ഒരു വർഷം പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സർട്ടിഫിക്കറ്റുകളുമായി മെയ് 24 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
